പറവൂർ : കൊവിഡ്-19 രോഗഭീഷണിയെ തുടർന്ന് തൊഴിൽ ചെയ്യാൻ സാധിക്കാത്ത തയ്യൽ തൊഴിലാളികൾ, കൈവേലക്കാർ തുടങ്ങിയ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സഹായധനം അനുവദിക്കണമെന്ന് സി.ഐ.ടി.യു പറവൂർ ഏരിയാ പ്രസിഡന്റ് ടി.എസ്. രാജൻ മുഖ്യമന്ത്രി, തൊഴിൽമന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.