നെടുമ്പാശേരി: ലോക്ക് ഡൗണിനെ തുടന്നുള്ള ഒഴിവ് സമയം ചെലവഴിക്കാൻ 'വീട്ടിൽ ഒരു ഒരു പച്ചക്കറിത്തോട്ടം'പദ്ധതിയുമായി കൂടുതൽ ജനപ്രതിനിധികൾ. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിനി അംബുജാക്ഷനാണ് സ്വന്തം ഓണറേറിയത്തിൽ നിന്ന് തുക കണ്ടെത്തി അംഗങ്ങൾക്ക് പച്ചക്കറിത്തൈ വിതരണം ചെയ്യുന്നത്.
കഴിഞ്ഞദിവസം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സന്ധ്യ നാരായണപിള്ള സമാനമായ രീതിയിൽ പച്ചക്കറി കൃഷിയുമായി രംഗത്തെത്തിയിരുന്നു.
വീട്ടിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനും അതിലൂടെ പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുകയുമാണ് ലക്ഷ്യമിടുന്നത്. കുന്നുകര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.യു. ജബ്ബാർ കുന്നുകര നേച്ചർ ഫോഴ്‌സ് എന്ന സംഘടനക്ക് പച്ചക്കറിത്തൈ നൽകി ഉദ്ഘാടനം ചെയ്തു. രഞ്ജിനി അംബുജാക്ഷൻ, ടി.കെ. താഹിർ, നസീർ ഷാ മുജീബ്, യുവ കർഷകൻ അപ്പു എന്നിവർ സംസാരിച്ചു. കുന്നുകര പഞ്ചായത്തിലെ 11, 12 വാർഡുകളിലെ എഴുനൂറോളം കുടുംബങ്ങൾക്ക് പച്ചക്കറിത്തൈ വിതരണം ചെയ്യും.