bank
മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപയുടെ ചെക്ക് മന്ത്രി വി.എസ്. സുനിൽകുമാറിന് പ്രസിഡന്റ് വി.എം. ശശി, വൈസ് പ്രസിഡന്റ് ഇ. ബാലകൃഷ്ണപിള്ള, സെക്രട്ടറി പി.എച്ച്. സാബു എന്നിവർ ചേർന്ന് കൈമാറുന്നു

ആലുവ: കൊവിഡ് -19 കാലത്ത് സേവനമേഖലയിൽ മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് മാതൃകയാകുന്നു. സഹകാരികൾക്ക് പലിശരഹിത വായ്പ വീട്ടിലെത്തിച്ചതിന് പുറമെ മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പത്തുലക്ഷം രൂപയും ബാങ്ക് സംഭാവന നൽകി. മന്ത്രി വി.എസ്. സുനിൽകുമാറിന് ബാങ്ക് പ്രസിഡന്റ് വി.എം. ശശി, വൈസ് പ്രസിഡന്റ് ഇ. ബാലകൃഷ്ണപിള്ള, സെക്രട്ടറി പി.എച്ച്. സാബു എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്. ബാങ്ക് പരിധിയിൽപ്പെടുന്ന ബിനാനിപുരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് ആവശ്യമായ ലഘുഭക്ഷണവും പാനീയവുമെല്ലാം ദിവസേന ബാങ്കാണ് നൽകുന്നത്.