കുറുപ്പംപടി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ രോഗികൾക്ക് മരുന്നുകൾ എത്തിച്ചു നൽകുന്ന മെഡിസിൻ ചലഞ്ച് പദ്ധതിക്ക് തുടക്കമായി. നിർദ്ധനരായ രോഗികൾ അവശ്യപ്പെടുന്നതിനനുസരിച്ചു മരുന്നുകൾ വാങ്ങി സന്നദ്ധ പ്രവർത്തകർ മുഖേന വീട്ടിൽ എത്തിച്ചു നൽകുന്നതാണ് പദ്ധതി. വിവിധ വ്യക്തികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എം. എൽ. എ അറിയിച്ചു. ലോക്ക് ഡൗൺ അവസാനിക്കുന്നത് വരെ പദ്ധതി തുടരും. കോവിഡ് 19 നെ തുടർന്ന് നിരവധി രോഗികളാണ് വീടിന് പുറത്ത് പോയി മരുന്നുകൾ വാങ്ങുവാൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പദ്ധതി. മരുന്നുകൾ ആവശ്യമുള്ളവർ പദ്ധതിയുടെ കോ-ഓർഡിനേറ്റർ മാത്യൂസ് കാക്കൂരാനുമായി ബന്ധപ്പെടാം 8593939239 .