police
കുറ്റിപ്പുഴ ക്രിസ്തുരാജ ഹൈസ്‌കൂൾ സെഞ്ച്വറി മീറ്റ് ചാരിറ്റബിൾ ട്രസ്റ്റ് വഴിയോരങ്ങളിലെ പൊലീസുകാർക്ക് സാനിറ്റൈസറുകളും മാസ്‌കുകളും വിതരണം ചെയ്യുന്നു

നെടുമ്പാശേരി: കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുറ്റിപ്പുഴ ക്രിസ്തുരാജ ഹൈസ്‌കൂൾ സെഞ്ച്വറി മീറ്റ് ചാരിറ്റബിൾ ട്രസ്റ്റ് സാനിറ്റൈസറുകളും മാസ്‌കുകളും വിതരണം ചെയ്തു. പൊതുസ്ഥലങ്ങൾ, കുന്നുകര പഞ്ചായത്ത് ആരോഗ്യ പ്രവർത്തകർ, പൊലീസ് സ്റ്റേഷനുകൾ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കാണ് വിതരണം ചെയ്തത്. ട്രസ്റ്റ് പ്രസിഡന്റ് മുഹമ്മദ് ബയാൻ, ജനറൽ സെക്രട്ടറി മനു നായർ എന്നിവർ നേതൃത്വം നൽകി.