തൃക്കാക്കര: തൃക്കാക്കര നഗര സഭ പ്രദേശത്ത് നഗരസഭ ആരോഗ്യ വിഭാഗവും സംസ്ഥാന ഫുഡ് സേഫ്ടി വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ അറുപതുകിലോ പഴകിയ മത്സ്യം പിടികൂടി.നഗര സഭ പൊതു മത്സ്യ മാർക്കറ്റുകളിലും വഴിയരികിലെ മത്സ്യകച്ചവടകേന്ദ്രങ്ങളിലുംമാണ് പരിശോധന നടത്തിയത്. ഭക്ഷ്യഉപയോഗയോഗ്യമല്ലാത്ത മത്സ്യം നഗര സഭ പിടിച്ചെടുത്തു നശിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നും മത്സ്യങ്ങൾ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുകയും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ വകുപ്പുപ്രകാരം നടപടിക്ക് ശുപാർശ ചെയ്യുന്നതുമാണെന്ന് അധികൃതർ പറഞ്ഞു. നഗരസഭാ പ്രദേശത്തെ കാക്കനാട് ഫിഷ് മാർക്കറ്റ് എൻജിഒ ക്വാർട്ടേഴ്സ് ഫിഷ് മാർക്കറ്റ് ,വാഴക്കാല ഫിഷ് മാർക്കറ്റ് ,പടമുഗൾ സിവിൽ ലൈൻറോഡിൻറെ സമീപമുള്ള വഴിയരികിലെ കച്ചവടം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത് . പരിശോധനയ്ക്ക് ഫുഡ് സേഫടി ഓഫീസർ സക്കീർ ഹുസൈൻ ,നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ബി.ദിലീപ് ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹുസൈൻ എന്നിവർ നേതൃത്വം നൽകി.