ആലുവ: എം.എസ്.എഫ് സംഘടിപ്പിക്കുന്ന 'ഭൂമിക്കൊരു തണൽ നാളേക്കൊരു മുതൽ' പദ്ധതിയുടെ ഭാഗമായി കടുങ്ങല്ലൂർ പഞ്ചായത്ത്തല വൃക്ഷത്തൈനടീൽ മുസ്ലിംലീഗ് കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ബീരാൻ ഉദ്ഘാടനം ചെയ്തു. മുപ്പത്തടത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അഷ്‌റഫ്, ഏരമത്ത് പഞ്ചായത്ത് സെക്രട്ടറി ബഷീർ എരമം, കടേപ്പിള്ളിയിൽ യൂത്ത് ലീഗ് കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് കോട്ടിലാൻ, ഏലൂക്കരയിൽ അഹമ്മദ് കെബീർ ഏലൂക്കര, കുഞ്ഞുണ്ണിക്കരയിൽ ഹാരിസ് കുഞ്ഞുണ്ണിക്കര, കിഴക്കേ കടുങ്ങല്ലൂരിൽ ശാരിഫ് ബഷീർ എന്നിവർ നേതൃത്വം നൽകി.