vanithasangham
ഉദയംപേരൂർ 1084 എസ്.എൻ ഡി.പി ശാഖായോഗം വനിതാസംഘം പ്രവർത്തകർ തയ്യാറാക്കിയ മാസ്കുകൾഫയർ സർവീസ് അധികൃതർക്ക് കൈമാറുന്നു

തൃപ്പൂണിത്തുറ: ഉദയംപേരൂർ 1084 എസ്.എൻ ഡി.പി ശാഖായോഗം വനിതാസംഘം പ്രവർത്തകർ തയ്യാറാക്കിയ മാസ്കുകൾ കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് വിതരണം ചെയ്തു. തൃപ്പൂണിത്തുറ ഫയർസ്റ്റേഷൻ,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി , ഹിൽപാലസ് പൊലീസ് സ്റ്റേഷൻ, ഉദയംപേരൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് മാസ്കുകൾ നൽകിയതു്. ശാഖാ പ്രസിഡൻ്റ എൽ.സന്തോഷ്, സെക്രട്ടറി ഡി.ജിനുരാജ് വനിതാസംഘം സെക്രട്ടറി രാജിസുനിൽ,ജയമനോജ്,സുമശശി എന്നിവർ മാസ്ക് വിതരണത്തിന് നേതൃത്വം നൽകി.