കൊച്ചി: സംസ്ഥാനത്തെ ക്ഷേത്രോത്സവങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിനാൽ പതിനായിരക്കണക്കിന് വരുന്ന തെയ്യം, തിറ, വാദ്യം ഉൾപ്പടെയുള്ള പരമ്പരാഗത കലാകാരൻമാർക്ക് മതിയായ ധനസഹായം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ആവശ്യപ്പെട്ടു. ക്ഷേത്ര ഉത്സവ സീസണുകളെ ആശ്രയിച്ചാണ് ഈ കലാകാരൻമാരുടെ ജീവിതം. ക്ഷേത്ര ഉത്സവങ്ങൾ മാറ്റിയതോടെ ഈ കലാകാരൻമാരുടെ വീടുകളിൽ കൊവിഡ് കാലം കഴിഞ്ഞുവരുന്ന നാളുകളും പട്ടിണിയിൽ ആയിരിക്കും. സർക്കാർ ഈ വിഭാഗത്തെ കണ്ടില്ലെന്ന് നടിക്കരുതെന്നും ശശികല പറഞ്ഞു.