bank
വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന 10 ലക്ഷം രുപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് മന്ത്രി വി.എസ്.സുനിൽകുമാറിന് കൈമാറുന്നു.

കൊച്ചി: വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ കൊവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി.കാക്കനാട് കളക്ടറേറ്റിൽ എത്തി ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി വി.എസ്.സുനിൽ കുമാറിന് ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോോഷ് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറി. ജില്ലാ കളക്ടർ എസ്. സുഹാസ്, ബാങ്ക് ഭരണ സമിതിയംഗങ്ങളായ എസ്.മോഹൻദാസ്, ആശാ കലേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.