കൊച്ചി: ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് ജില്ലയിലെ മാർക്കറ്റുകളിൽ വിൽപ്പനയ്‌ക്കെത്തിച്ച 1810 കിലോ പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തു. ചമ്പക്കര, തൃപ്പൂണിത്തുറ മാർക്കറ്റുകളിൽ നിന്നാണ് മൂന്ന് ചെറിയ കണ്ടെയ്‌നർ ലോറികളിൽ നിന്നായി മത്സ്യം കണ്ടെടുത്തത്.
ചമ്പക്കര മാർക്കറ്റിൽ നിന്ന് മാത്രം 1800 കിലോയുടെ പഴകിയ മത്സ്യം പിടിച്ചെടുത്തു. പിടിച്ചെടുത്ത മത്സ്യങ്ങൾ അവിടെവച്ചുതന്നെ നശിപ്പിച്ചു. മത്സ്യം എത്തിച്ചവർക്കെതിരെ നിയമനടപടികൾക്ക് ശുപാർച്ച ചെയ്തതായി പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഫുഡ് സേഫ്‌ടി ഓഫീസർ ജോസ് ലോറൻസ് പറഞ്ഞു.
പഴകിയ മത്സ്യങ്ങൾ വ്യാപകമായി കേരളത്തിലെത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായി ജില്ലയിലെ വിവിധ മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി വരികയാണെന്ന് ഫുഡ് സേഫ്ടി ഡെസിഗ്‌നേറ്റഡ് ഓഫീസർ ജേക്കബ് തോമസ് പറഞ്ഞു.
മൂന്ന് ദിവസങ്ങളിലായി 2200 കിലോ പഴകിയ മത്സ്യങ്ങൾ പിടിച്ചു