കൊച്ചി : ആലുവയിലെ തെരുവുകളിൽ കഴിയുന്നവർക്ക് തുടർച്ചയായി ഏഴാം ദിവസവും ഭക്ഷണം എത്തിച്ചു മുപ്പത്തടം സേവാഭാരതി. എറണാകുളം തമ്മനം മേഖലയിലെ നൂറു വീടുകളിലും ഭക്ഷ്യ സാധനങ്ങളുടെ വിതരണം ചെയ്‌തു. പ്രധാനമന്ത്രിയുടെ പി.എം കെയറിലേക്ക് ഒരു മാസത്തെ പെൻഷൻ തുക കണയന്നൂരിലെ പുന്നക്കൽ രാജൻ കൈമാറി. സേവാഭാരതി എറണാകുളം തയ്യാറാക്കിയ മാസ്‌ക്കുകൾ കാ.ഭാ.സുരേന്ദ്രൻ എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി പി.ശശികാന്തിന് കൈമാറി.