kudiyante-kumbasaram
കുടിയൻ്റെ കുമ്പസാരം

തൃശൂർ: കൊവിഡ് 19 കാലത്ത് മദ്യാസക്തിയിൽ നിന്ന് എങ്ങനെ മോചനം നേടാം എന്നതിനെക്കുറിച്ചുള്ള ആവലാതിയിലാണല്ലോ കുടിയൻന്മാരും ബന്ധുക്കളും. 16 വർഷത്തിനകം 16,000 പേരെ കുടി​യി​ൽ നി​ന്ന് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന, 'കുടിയന്റെ കുമ്പസാരം' എന്ന വി​ഖ്യാത പുസ്തകത്തിന്റെ രചയിതാവും തൃശൂർ കേരളവർമ കോളേജിലെ ഫിലോസഫി വി​ഭാഗം മേധാവിയുമായിരുന്ന ഡോ.ജോൺസ് കെ. മംഗലം മദ്യാസക്തിയിൽ നിന്ന് മോചനം നേടിയ സ്വാനുഭവം പങ്കുവെക്കുന്നു.

#കുടിയൻന്മാരെ ഇതിലേ..ഇതിലേ..

കേരളത്തിൽ മദ്യപരിൽ 20 ശതമാനമാണ് ആൽക്കഹോളിസം എന്ന രോഗത്തിന് അടിമപ്പെട്ടവർ. സാധാരണ നിലയിൽ പിൻമാറ്റ അസ്വസ്ഥത (വിത്ത്ഡ്രോവൽ സിൻഡ്രോം ) ഒരാഴ്ചയാണ്. രണ്ടാം ഘട്ടത്തിൽ അപസ്മാരം, തലകറക്കം എന്നിവ കണ്ടുതുടങ്ങും. മൂന്നാം ഘട്ടമായ ഹാലൂസിനേഷനിലെ ഓഡിയോ-വിഷ്വൽ ഹാലൂസിനേഷനാണ് ആത്മഹത്യ പ്രവണതയ്ക്ക് വഴിവെക്കുന്നത്. ഈ മൂന്ന് ഘട്ടങ്ങളിലെ അവസ്ഥയെക്കുറി​ച്ച് അവരെ ബോധ്യപ്പെടുത്തണം.


#ഒന്ന് പരീക്ഷിച്ചു നോക്കാം, പുനർജനി മെത്തേഡ്

മദ്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ഡോ.ജോൺസ് തു‌ടങ്ങിയതാണ് പൂമലയിലെ പുനർജനി. അനുഭവങ്ങൾ തന്നെയാണ് മോചനമന്ത്രം. അതിനായി പുനർജനി മെത്തേഡ് തന്നെയുണ്ട്. ഒരു ദിവസം പത്ത് പെഗ് കുടിക്കുന്നയാളെങ്കി​ൽ ഒരാഴ്ചയി​ൽ ആദ്യദിവസം പല ഘട്ടങ്ങളിലായി 7 പെഗ് മദ്യവും 2 പെഗ് അളവിൽ കരിക്കോ മറ്റു പാനീയങ്ങളോ നൽകാം. ഇതോടെ അവസ്ഥയിൽ മാറ്റമുണ്ടാകും. നല്ല ഉറക്കവും കിട്ടും. തുടർന്നുള്ള ദിവസങ്ങളിൽ മദ്യത്തിന്റെ അളവ് കുറച്ചുകൊണ്ടുവരും. ഏഴ് ദിവസമോ അതിൽ കൂടുതലോ ദിവസങ്ങളെടുക്കാം വിമുക്തിക്ക്.

# ആരാണ് ഈ ജോൺസ് കെ.മംഗലം

പൂമലയിലെ അദ്ധ്യാപകനായ കുര്യാക്കോസിന്റെയും മറിയാമ്മയുടെയും മകൻ. ഏഴാം ക്ലാസിലേ മദ്യത്തിന്റെ രുചിയറിഞ്ഞു. ബി.എയ്ക്കും എം.എയ്ക്കും റാങ്കുണ്ടായിട്ടും എൽ.എൽ.ബിയും ഡോക്ടറേറ്റും നേടിയിട്ടും മദ്യപാനത്തിൽ നിന്ന് വിമുക്തി നേടാനായില്ല. ഒടുവിൽ കുടുംബത്തെ രക്ഷിക്കാൻ മരിക്കാൻ തീരുമാനിച്ചു. ഇൻഷ്വറൻസ് തുകയിലായിരുന്നു കണ്ണ്. പോളിസി എടുക്കാനായി കുറച്ച് നാൾ മദ്യത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള ശ്രമമാണ് ജീവിതം മാറ്റിയത്. ഡോക്ടറുടെ പരിഹാസ ചോദ്യങ്ങളിലൂടെ ബോധോദയം വന്നു സ്വയം കുടി നിർത്തി. ലിവർ സീറോസിസ് ബോണസായി ലഭിച്ചു.

മദ്യപന്മാർക്കോ ബന്ധുക്കൾക്കോ ഡോ.ജോൺസ് കെ. മംഗലവുമായി ബന്ധപ്പെടാം. 9747201015 ,0487 220 3015

punarjani.org