തൃപ്പൂണിത്തുറ: കോഴിക്കോട് നിന്നും ബൈക്കിൽ പത്തനംതിട്ടയിലേയ്ക്കു പോയ ദമ്പതികളെ ഉദയംപേരൂർ പൊലീസ് പിടികൂടി കൊവിഡ്-19 നിരീക്ഷണ കേന്ദ്രത്തിലാക്കി. ഇന്നലെ വൈകീട്ട് മൂന്നരയോടെ നടക്കാവിൽ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.ഉടൻ തന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ച ശേഷം അവരുടെ നിർദ്ദേശപ്രകാരം പുതിയകാവിലെനിരീക്ഷണ കേന്ദ്രത്തിലാക്കുകയായിരുന്നു. ബൈക്കോടിച്ച 28 കാരനെതിരെ പൊലീസ് കേസെടുത്തു.