hanuma-vihari

മുംബയ്: സച്ചിൻ ഔട്ടായാൽ ടി.വി ഓഫ് ചെയ്യും. മാറിയിരുന്നു കരയും.. പറയുന്നത് ഇന്ത്യൻ യുവ താരം ഹനുമാ വിഹാരിയാണ്. ഒരു സ്വകാര്യ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സച്ചിൻ തന്റെ ജീവത്തിൽ വരുത്തിയ സ്വാധീനത്തെക്കുറിച്ച് വിഹാരി തുറന്ന് പറഞ്ഞിരിക്കുന്നത്.

കുട്ടിക്കാലത്ത് സച്ചിൻ തനിക്കു വലിയ പ്രചോദനമായിരുന്നു. അദ്ദേഹത്തെ കണ്ടാണ് ഞാൻ ക്രിക്കറ്റ് കളിക്കാൻ ആരംഭിക്കുന്നത്. ചെറുപ്പം മുതൽ തന്നെ അദ്ദേഹത്തിന്റെ ബാറ്റിംഗ് കാണുമായിരുന്നു. സച്ചിന്റെ ബാറ്റിംഗ് ശൈലി എനിക്ക് ഭയങ്കര ഇഷ്ടമാണ്. തൊണ്ണൂറുകളിൽ അദ്ദേഹം ബാറ്റിംഗ് രാജാവായിരുന്നു. സച്ചിൻ ഔട്ടാകുമ്പോൾ എല്ലാം ഞാൻ കരയും. ടിവി ഓഫ് ചെയ്യും. അത്രത്തോളം സങ്കടമുള്ള കാര്യമാണത്. ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും ഇതിഹാസ തുല്യനായ താരമാണ് അദ്ദേഹം. ഹനുമ വിരാഹി പറഞ്ഞു.

ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിനുവേണ്ടി കളിക്കുന്ന മിക്ക യുവാതരങ്ങളും ക്രിക്കറ്റിലേക്ക് എത്തിയത് സച്ചിൻ ടെൻഡുൽക്കർ എന്ന ഇതിഹാസത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി സച്ചിൻ തന്റെ ക്രിക്കറ്റ് കരിയറിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പലപ്പോഴും പങ്കുവച്ചിട്ടുണ്ട്.26കാരനായ യുവതാരം 2018ലാണ് ആദ്യമായി ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കുന്നത്. ഇംഗ്ലണ്ടായിരുന്നു എതിരാളി.2012ലെ അണ്ടർ19 ലോകകപ്പ് ടീമിലും വിഹാരി ഭാഗമായിരുന്നു.