വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ 39 പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 305 ആയതായി ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 4 പേർ രോഗം ബാധിച്ച് മരണമടഞ്ഞു. ഒരാൾ രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 305 കേസുകളിൽ 32 പോസിറ്റീവ് കേസുകൾ ഉള്ള നെല്ലൂരിലാണ് കൂടുതൽ രോഗബാധിതർ ഉള്ളത്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ആന്ധ്രാപ്രദേശ് ഇന്ത്യയിൽ എട്ടാം സ്ഥാനത്താണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ് -1018 കേസുകൾ.