ആലുവ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രവാസി കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ബി.ഡി.ജെ.എസ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് വിജയൻ നെടുമ്പാശേരി, വൈസ് പ്രസിഡന്റ് വേണു നെടുവന്നൂർ എന്നിവർ ആവശ്യപ്പെട്ടു. വിവിധ തൊഴിലുകൾ ചെയ്യുന്നവർക്ക് നൽകുന്ന ആനുകൂല്യം പ്രവാസി കുടുംബങ്ങൾക്കും നൽകണം.