സാവോ പോളോ: 'ചതി നെയ്മറിന്റെ കൂടെയുണ്ട്. അത്തരത്തിലാണ് താരം പി.എസ്.ജിയിലെത്തിയത്..' ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് മുൻ സ്‌പെയിൻ കോച്ച് ഡെൽ ബോസ്‌കോ. നെയ്മർ കളിക്കളത്തിലെ ചതിയനാണെന്നാണ് മുൻ റയൽ മാഡ്രിഡ് കോച്ച് കൂടിയായ ബോസ്‌കോ പറയുന്നത്.
നെയ്മർ ലോകത്തെ മികച്ച അഞ്ച് കളിക്കാരിൽ ഒരാളാണ്. എന്നാൽ ഗോൾ നേടാനായി എന്തും ചെയ്യാൻ മടിക്കില്ല. ഗ്രൗണ്ടിൽ വിജയിക്കാനായി നെയ്മർ അഭിനയിക്കും. നിരവധി തവണ ഡൈവ് ചെയ്യുകയാണ് അദ്ദേഹത്തിന്റെ പ്രധാന ആയുധം.
അതിനിടെ മുൻ താരം സീക്കോ നെയ്മറിന് പിന്തുണയുമായി എത്തി. എനിക്ക് നെയ്മറിനെ ഇഷ്ടമാണെന്നും മനോഹരമായ കളിയാണ് നെയ്മറിന്റേതെന്നും സീക്കോ പറഞ്ഞു. റൊണാൾഡോ, മെസ്സി എന്നിവരെ പോലെ നെയ്മർ കൂടുതൽ പ്രൊഫഷണൽ ആവണമെന്നും സീക്കോ വ്യക്തമാക്കി.