cheque
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുന്നുകര സർവീസ് സഹകരണ ബാങ്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് എം.വി. കുഞ്ഞുമരക്കാർ കൈമാറുന്നു

നെടുമ്പാശേരി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സഹകാരികൾക്ക് സഹായ പദ്ധതിയുമായി കുന്നുകര സർവീസ് സഹകരണ ബാങ്ക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുലക്ഷം രൂപ നൽകിയതിന് പുറമെയാണിത്.
ബാങ്കിലെ അംഗങ്ങളായ ഒരു റേഷൻ കാർഡുടമയ്ക്ക് 5000 രൂപവീതം പലിശരഹിത വായ്പ നൽകും. ആവശ്യക്കാർ അതാത് പ്രദേശത്തെ ഡയറക്ടർ ബോർഡ് അംഗങ്ങളെ ബന്ധപ്പെട്ടാൽ വായ്പ വീട്ടിലെത്തിക്കും. ഏപ്രിൽ 30വരെ ലഭിക്കും.ഈ മാസത്തെ എം.ഡി.എസ് മാസത്തവണ ഒഴിവാക്കിയതിനാൽ ലേലമില്ല. മേയ് മുതൽ ലേലത്തവണകൾ അടക്കണം. 2020 ജനുവരി 31 വരെ വായ്പകൾ കൃത്യമായി തിരിച്ചടച്ചവർക്ക് ജൂൺവരെ പിഴപ്പലിശ ഈടാക്കില്ല. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലും കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്ക് സാധാരണ റിബേറ്റിന് പുറമെ ആകെ അടക്കുന്ന പലിശയുടെ 10ശതമാനം സ്‌പെഷ്യൽ റിബേറ്റ് അനുവദിക്കും. 20,000രൂപയുടെ വ്യക്തിഗത വായ്പ ഏപ്രിൽ 15 മുതൽ 50,000 രൂപയാക്കി.