police-help-line
പൊലീസ് നൽകിയ മരുന്ന് റിട്ട: എസ്.ഐ മോഹനൻ ലാൽജി ബാബുവിന് നൽകുന്നു

ചോറ്റാനിക്കര: മരുന്നെത്തിച്ച് പൊലീസ് മാതൃകയായി. വർഷങ്ങൾക്ക് മുൻപ് ഉദരസംബന്ധമായ അസുഖത്തിന് നൽകിയ ചികിത്സയെ തുടർന്ന് കാഞ്ഞിരമറ്റം കിഴക്കേ വീട്ടിൽ ലാൽജി ബാബുവിന്റെ കണ്ണുനീർ ഗ്രന്ഥികൾ പ്രവർത്തനരഹിതമായിരുന്നു. മിഴിനീർ വറ്റിയ വരണ്ട കണ്ണുകൾ അടച്ചുതുറക്കുക എന്ന വേദനാജനകമായ അവസ്ഥയെ മറികടക്കുന്നതിന് വൈദ്യപരിശോധനയിൽ നിർദ്ദേശിച്ച തുള്ളിമരുന്നുകൾ ഒഴിക്കുകയാണ് പതിവ് . ലോക്ക്ഡൗൺ ആയതിനാൽ മരുന്ന് വാങ്ങാൻ കഴിയാതെയായി. സമീപവാസിയായ റിട്ട: എസ്.ഐ പി.ആർ.മോഹനന്റെ സഹായത്തോടെ ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജിയുടെ സഹായം തേടുകയും തുടർന്ന് സ്റ്റേഷൻ എസ്.ഐ. വഴി സിറ്റിപൊലീസ് കമ്മീഷണർക്ക് വിവരം കൈമാറുകയും അദ്ദേഹത്തിൻറെ നിർദ്ദേശാനുസരണം സെൻട്രൽപൊലീസ് സ്റ്റേഷൻ വഴി മരുന്നുവാങ്ങി പാലാരിവട്ടം ,തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനുകളിലായി കൈമാറി ഉദയംപേരൂർപൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ഇവിടെനിന്നും റിട്ട: എസ്.ഐ മോഹനന്റെ കൈവശം പൊലീസ് ഏൽപ്പിച്ച മരുന്ന് ലാൽജി ബാബുവിന് നൽകി.