ആലുവ: രക്തക്ഷാമം പരിഹരിക്കാൻ പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ റൂറൽ ജില്ലയിൽ രക്തദാനം ചെയ്ത് പൊലീസുകാർ. ആലുവ ബ്ളഡ് ബാങ്കിലെത്തിയാണ് രക്തം ദാനം ചെയ്തത്. എല്ലാ ദിവസവും കഴിയുന്നത്ര പൊലീസുദ്യോഗസ്ഥരെ ബാങ്കിലെത്തിച്ച് ദാനത്തിൽ പങ്കാളിയാക്കും. ആദ്യ ബാച്ചാണ് ഇന്നലെ രക്തം ദാനം ചെയ്തത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് രക്തദാനം നൽകുന്നത്. രക്തദാനത്തിന് പ്രസിഡന്റ് അജിത്കുമാർ, സെക്രട്ടറി എം.വി. സനിൽ, അബ്ദുൾ ജബ്ബാർ ജയകുമാർ, ഷമീർ ജയശങ്കർ എന്നിവർ നേതൃത്വം നൽകി.