മൂവാറ്റുപുഴ: തമിഴ് സ്വദേശിയായ മോഷ്ടാവിനെ വാഴക്കുളം പൊലീസ് പിടികൂടി. വാഴക്കുളം വേങ്ങച്ചുവട് ഭാഗത്തെ ജീവ സ്റ്റോഴ്സ് എന്ന സ്ഥാപനത്തിൽ ബുധനാഴ്ച രാത്രിയിൽ മോഷണശ്രമം നടത്തിയ തമിഴ് നാട്ടുക്കാരനായ രാജപാണ്ഡ്യനെ വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി കടയുടെ പുറകുവശത്തെ തടിയുടെ വാതിൽ കുത്തിത്തുറക്കാൻ ശ്രമിച്ചതായി രാവിലെ ലഭിച്ച വിവരത്തെ തുടർന്നാണ് വാഴക്കുളം പൊലീസ് ഇൻസ്പെക്ടർ എസ്.അജയകുമാറിന്‍റെ നേതൃത്വത്തിൽ സ്ഥലം പരിശോധന നടത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ആനിക്കാട് കമ്പനിപ്പടി ഭാഗത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി മറ്റെവിടെങ്കിലും മോഷണം നടത്തിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരികയാണെന്ന് എസ്.ഐ.അനിൽകുമാർ പറഞ്ഞു. എ.എസ്.ഐമാരയ മാത്യൂ അഗസ്റ്റിൻ, അജിത്കുമാർ, സി.പി.ഒ വർഗീസ്.ടി.വേണാട്ട് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.