പറവൂർ : കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിമുക്തഭടൻ ഒരു മാസത്തെ പെൻഷൻ തുക സഹായമായി നൽകി. വടക്കേക്കര മടപ്ലാതുരുത്ത് കല്ലുപുറത്ത് കൃഷ്ണകുമാറാണ് 22,848 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസിന് തുക കൈമാറി.