m-i-beeras
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെങ്ങോല ബാങ്ക് പ്രസിഡൻ്റ് എം. ഐ. ബീരാസ്,ജോയിൻ്റ് രജിസ്ട്രാർ ദിനേശിന് ചെക്ക് കൈമാറുന്നു

കുറുപ്പംപടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എറണാകുളം ജില്ലയിലെ സഹകരണ മേഖലയുടെ നാല് സംഘങ്ങളിൽ നിന്ന് മാത്രമായി ഏകദേശം അരകോടി രൂപ സംഭാവന നൽകി. തുടർന്ന് വരുന്ന ദിവസങ്ങളിൽ മറ്റ് സംഘങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്നാണറിവ്. ലാഭത്തിൽ പോകുന്ന സംഘങ്ങൾ 10 ലക്ഷം രൂപ വീതമാണ് സംഭവനയായി നൽകുന്നത്. ഇതാകട്ടെ സംഘത്തിൻ്റെ പൊതുനന്മ ഫണ്ടിൽ നിന്നാണ് വകയിരുത്തിയത്. മറ്റ് സംഘങ്ങൾ ഒരു ലക്ഷം രൂപ വീതം സംഭാവന നൽകും. ക്രാരിയേലി സർവീസ് സഹകരണ ബാങ്കിൻ്റെ പൊതുനന്മ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും ബാങ്കിലെ 9 ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം 354579 രൂപയും പ്രസിഡൻ്റിൻറെ ഒരു മാസത്തെ ഓണറേറിയം 8000 രൂപയും ഭരണസമിതി അംഗങ്ങളുടെ ഒരു തവണത്തെ സിറ്റിംഗ് ഫീസ് 6000 രൂപയും ഉൾപ്പെടെ 13,68,579 രൂപയുടെ ചെക്ക് ജോയിൻ്റ് രജിസ്ട്രാർ (ജനറൽ) സുരേഷ് മാധവനെ ഏൽപ്പിച്ചു. ബാങ്ക് പ്രസിഡൻ്റ് പി.എസ്.സുബ്രമണ്യൻ, സെക്രട്ടറി ശ്രീ.എം.വി.ഷാജി ഭരണസമിതിയംഗം വിനു കെ വി എന്നിവർ എറണാകുളം ജോയിൻ്റ് രജിസ്ട്രാർ ഓഫീസിൽ എത്തിയാണ് ചെക്ക് കൈമാറിയത്.
കുറുപ്പംപടി,വെങ്ങോല,കീഴില്ലം എന്നീ സഹകരണ ബാങ്കുകൾ10 ലക്ഷം രൂപ വീതമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. കീഴില്ലം ബാങ്കിൻ്റെ പ്രസിഡൻ്റ് ആർ. എം. രാമചന്ദ്രൻ, വെങ്ങോല ബാങ്ക് പ്രസിഡൻ്റ് എം. ഐ. ബീരാസ് എന്നിവർ സഹകരണ ജോയിൻ്റ് രജിസ്ട്രാർ ദിനേശനും, കുറുപ്പംപടി ബാങ്ക് പ്രസിഡൻ്റ് അഡ്വ. വി. കെ.സന്തോഷ് കുമാർ കളക്ടേറ്റിലെത്തി മന്ത്രി വി. എസ്. സുനിൽകുമാറിനും ചെക്ക് കൈമാറി. സാലറി ചലഞ്ചിൻ്റെ ഭാഗമായി 10 ലക്ഷം രൂപയും,പൊതുനന്മ ഫണ്ടിൽ നിന്നും 10 ലക്ഷം ഉൾപ്പെടെ 20 ലക്ഷത്തിൻ്റെ ചെക്കാണ് കൈമാറിയത്. കൈമാറി.