മൂവാറ്റുപുഴ: ഡീൻ കുര്യാക്കോസ് എം.പിയുടെ നിർദ്ദേശാനുസരണം സിനിമാ സംവിധായകൻ സോഹൻ റോയി ചെയർമാനായിട്ടുള്ള ഏരീസ് ഗ്രൂപ്പ് ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിലേക്ക് കൊവിഡ് 19- പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഒരു വെന്റിലേറ്ററും, മറ്റു പ്രതിരോധ ഉപകരണങ്ങളും നൽകി. ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലേക്കും 100 കിലോ അരി വീതവും നൽകും. പ്രതിരോധ ഉപകരണങ്ങൾ ഇടുക്കി ജില്ല കളക്ടർ എച്ച്. ദിനേശൻ ഏറ്റുവാങ്ങി. എം.പി ഫണ്ടിൽ നിന്നും വെന്റിലേറ്റർ ഉൾപ്പടെ വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചുവരവെയാണ് ഏരീസ് ഗ്രൂപ്പ് ഒരു വെന്റിലേറ്റർ എത്തിച്ചു നൽകിയതെന്ന് എം.പി പറഞ്ഞു.