പറവൂർ : ലോക്ക് ഡൗൺ കാലത്ത് ചിറ്റാറ്റുകര പഞ്ചായത്തിലെ 2,500 വീടുകളിൽ കൃഷി ചെയ്ക്കുന്നതിന് പച്ചക്കറിത്തൈകൾ നൽകുന്നു. കൃഷിഭവൻ വഴി നൽകുന്ന പച്ചക്കറിത്തൈ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ചിന്നൻ, കെ.എം. അമീർ, കൃഷി ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.