കോലഞ്ചേരി: പ്രതിസന്ധിയുടെ നാളുകളിൽ നട്ടം തിരിയുന്നവർക്ക് സജീന്ദ്രൻ എം.എൽ.എയുടെ കൈത്താങ്ങ്. മണ്ഡലത്തിലെ 10000 കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ശനിയാഴ്ച നടക്കും. രാവിലെ 10 ന് പട്ടിമറ്റത്ത് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 മുതൽ 5 വരെ 181 ബൂത്തുകളിലായാണ് വിതരണം നടക്കുന്നത്. ലോക്ക് ഡൗൺ പ്രതിസന്ധി മൂലം നിത്യവൃത്തിയ്ക്ക് ബുദ്ധിമുട്ടുന്നവർ നിരാലംബർ സാമ്പത്തിക ക്ലേശമനുഭവിക്കുന്നവർ രോഗികൾക്കും മുൻ ഗണന നൽകിയാണ് വിതരണം.