വൈപ്പിൻ : കൊവിഡ് -19 ൽ ബുദ്ധിമുട്ടുന്ന പള്ളിപ്പുറം ഗ്രാമനിവാസികൾക്ക് പള്ളിപ്പുറം സർവീസ് സഹകരണബാങ്ക് നൽകുന്ന സൗജന്യ ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണം നാളെ മുതൽ 3 ദിവസങ്ങളിലായി നടക്കും. നാളെ 1,4,7,10,13,16,19,23 വാർഡുകളിലും ശനിയാഴ്ച 2,5,8,11,14,17,20,22 വാർഡുകളിലും ഞായാറാഴ്ച 3,6,9,12,15,18,21 വാർഡുകളിലുമായിരിക്കും വിതരണം. പള്ളിപ്പുറം പഞ്ചായത്തിലെ സ്ഥിരതാമസക്കാർ റേഷൻ കാർഡുമായി ഓരോ വാർഡിലും നിശ്ചയിക്കപ്പെട്ട സ്ഥലത്തുവന്ന് കിറ്റ് കൈപ്പറ്റണം. റേഷൻകാർഡ് ഇല്ലാത്തവർക്ക് 14 ന് ശേഷം നൽകും.