വൈപ്പിൻ : സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധതൊഴിലാളികൾക്കും ആശ്വാസ പാക്കേജ് അനുവദിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്. ശർമ്മ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേരളത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും വിദേശനാണ്യം നേടിത്തരുന്നതിലും മുഖ്യപങ്ക് വഹിക്കുന്ന മത്സ്യമേഖലയിൽ തൊഴിലെടുക്കുന്നവരും അനുബന്ധ തൊഴിലാളികളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പേ മത്സ്യലഭ്യതയിലെ കുറവ് മൂലം ഈ മേഖല പ്രതിസന്ധിയിലായിരുന്നുവെന്നും ശർമ്മ ചൂണ്ടിക്കാട്ടി.