പറവൂർ : കരുമാല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഹൈബി ഈഡൻ എം.പി അരിയും കടലയും നൽകി. പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജു ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗങ്ങളായ എ.എം. അലി, പി.എം. ദിപിൻ, നസീർ പാത്തല, സൈഫുന്നീസ റെഷീദ്, വി.വി. ഷംസു, പ്രബിത ജിജി, സി.ഡി.എസ് ചെയർപേഴ്സൻ സുഹൈല ലത്തീഫ് എന്നിവർ പങ്കെടുത്തു.