ആലുവ: ലോക്ക് ഡൗൺ നീളുമെന്ന സൂചനകൾ പുറത്തുവന്നതോടെ ടാക്സി ഡ്രൈവർമാരുടെ നെഞ്ചിൽ തീയാണ്. മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് സർക്കാർ ചെറിയ സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിൽ അംഗത്വമില്ലാത്തവരാണ് ഭൂരിഭാഗവും എന്നതാണ് മുഖ്യപ്രശ്നം.
. ഇതിനിടയിലാണ് സർക്കാർ മൂന്നാഴ്ചത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അതോടെ എല്ലാം തകിടം മറിഞ്ഞു. ജീവിതം വരുമാനമാെന്നുമില്ലാതെ ദുരിതപൂർണമായി.
എല്ലാ വിഭാഗം തൊഴിലാളികൾക്കും സർക്കാർ സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ ക്ഷേമനിധിയിൽ അംഗങ്ങളല്ലെന്ന പേരിൽ അതും നിഷേധിക്കപ്പെട്ട അവസ്ഥായാണ് ഭൂരിപക്ഷത്തിനും. ബസ് തൊഴിലാളികൾക്ക് 5,000, ലോറി 3,500, ടാക്സി 2,500, ഓട്ടോറിക്ഷ 2,000, വർക്ക് ഷോപ്പ് തൊഴിലാളിക്ക് 1000 എന്നിങ്ങനെയാണ് ക്ഷേമനിധി ബോർഡ് ധനസഹായം പ്രഖ്യാപിച്ചത്.
ജില്ലയിലെ ഏറ്റവും അധികം ടാക്സികൾ സർവീസ് നടത്തുന്ന സ്റ്റാൻഡാണ് ആലുവ റെയിൽവേ സ്റ്റേഷനിലേത്. ഇവിടത്തെ അറുപതോളം ഡ്രൈവർമാരിൽ പത്തിൽ താഴെയാളുകൾക്കാണ് ക്ഷേമനിധിയിൽ അംഗത്വമുള്ളത്. ആറുമാസം കൂടുമ്പോൾ 2900 രൂപ റെയിൽവേക്ക് നൽകി പെർമിറ്റ് പുതുക്കണം. സാധാരണ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലാണ് ആവശ്യത്തിന് ഓട്ടം ലഭിക്കുന്നത്. ഇതര സംസ്ഥാനങ്ങളിലെ സ്കൂൾ അവധിയും മറ്റും പരിഗണിച്ച് ആളുകൾ നാട്ടിലേക്ക് വരുന്നത് ഈ മാസങ്ങളിലാണ്. ഇക്കുറി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അതുംനിന്നു.
# 2,000 രൂപ നൽകി വെൽഫെയർ അസോ.
സർക്കാർ കൈയൊഴിഞ്ഞെങ്കിലും ആലുവ റെയിൽവേ സ്റ്റേഷൻ ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്ക് 2,000 രൂപ വീതം തിരിച്ചടവില്ലാത്ത ധനസഹായം നൽകി. 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ആഴ്ചയിൽ ഭരണസമിതി യോഗം ചേർന്ന് പണം നൽകാൻ തീരുമാനിക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് ഓൺലൈനായും മറ്റുള്ളവർക്ക് വീട്ടിലെത്തിച്ചുമാണ് പണം നൽകിയതെന്ന് അസോസിയേഷൻ പ്രസിഡന്റ് ആർ. അംബുജാക്ഷൻ, സെക്രട്ടറി കെ.എം. ഗോകുലൻ എന്നിവർ അറിയിച്ചു.
പരമ്പരാഗത ടാക്സി ഡ്രൈവർമാരിൽ ഭൂരിഭാഗവും അതാത് ദിവസത്തെ വരുമാനത്തിൽ ജീവിക്കുന്നവരാണ്. നീക്കിയിരിപ്പൊന്നും ഉണ്ടാകില്ല.
അത്യാവശ്യകാര്യങ്ങൾക്ക് പോലും പലിശക്കും മറ്റും വാങ്ങേണ്ട അവസ്ഥ
. ഓൺലൈൻ ടാക്സികളുടെ കടന്നുവരവോടെ ഓട്ടം തീരെ കുറഞ്ഞതിന്റെ പ്രയാസത്തിലായിരുന്നു ഭൂരിഭാഗം ഡ്രൈവർമാരും
ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലാണ് ഓട്ടം ലഭിക്കുന്നത്