milma
പായിപ്ര മിൽമ ക്ഷീര സഹകരണ സംഘം നൽകിയ കിറ്റുകളുടെ വിതരണോദ്ഘാടനം മിൽമ സംഘം അംഗം രൂപേഷ് കണ്ണങ്ങനാലിന് നൽകി ക്ഷീര സഹകരണ സംഘം പ്രസിഡൻ്റ് സി.കെ. ജോൺസൺ നിർവഹിക്കുന്നു

മൂവാറ്റുപുഴ: പായിപ്ര മിൽമ ക്ഷീര സഹകരണ സംഘത്തിന്റെനേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്തു. കൊവിഡ്-19 ൻ്റെ രോഗ വ്യാപനത്തെ തുടർന്ന ലോക്ക് ഡൗട്ട് പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ സംഘം അംഗങ്ങളായ ക്ഷീരകർഷകർക്ക് കെെത്താങ്ങായിട്ടാണ് കിറ്റുകൾ വിതരണം ചെയ്തത്. അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകളുടെ വിതരണോദ്ഘാടനം ക്ഷീര സഹകരണ സംഘം പ്രസിഡൻ്റ് സി.കെ. ജോൺസൺ രൂപേഷ് കണ്ണങ്ങനാലിന് നൽകി നിർവഹിച്ചു. സംഘം സെക്രട്ടറി ലക്ഷ്മി അനീഷ്, ജീവനക്കാരി ആബിത അസീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.