വൈപ്പിൻ : പള്ളിപ്പുറം പഞ്ചായത്ത് റസിഡന്റ്സ് അസോസിയേഷൻ അപ്പെക്‌സ് കൗൺസിൽ പഞ്ചായത്ത് വക സമൂഹ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറി എത്തിച്ചു. ഭാരവാഹികളായ പി.കെ. ഭാസി, പി.എസ്. ചിത്തരഞ്ജൻ, കെ.എം. പോൾസൺ എന്നിവരിൽനിന്ന് വിഭവങ്ങൾ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ലെനിൻ ഏറ്റുവാങ്ങി.