കൂത്താട്ടുകുളം: കൂത്താട്ടുകുളം സപ്ലൈക്കോ പീപ്പിൾസ് ബസാറിൽ ഒരു വിഭാഗം കോൺഗ്രസുകാർ മുനിസിപ്പൽ കൗൺസിലറുടെ നേതൃത്വത്തിലെത്തി കട പരിശോധിക്കുകയും ജീവനക്കാരെ ഭീഷണി പെടുത്തുകയും ചെയ്യുന്നതിൽ സി.പി.ഐ.കൂത്താട്ടുകുളം ലോക്കൽ സെക്രട്ടറി എ.കെ.ദേവദാസ് പ്രതിഷേധിച്ചു.സർക്കാർ തീരുമാനപ്രകാരം മുഴുവൻ വീടുകളിലും സൗജന്യമായി കിറ്റുകളെത്തിക്കാൻ രാപകലില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് നിരന്തരമായി ഭീഷണിപ്പെടുത്തുന്നത്. റേഷൻ കടകൾ മുഖാന്തരം സൗജന്യമായി നൽകേണ്ട കിറ്റുകൾ തയ്യാറാക്കുന്നതിനാലാണ് ബസാറിൽ സാധനങ്ങൾ തീർന്നതെന്ന ജീവനക്കാരുടെ വിശദീകരണം ജനങ്ങൾക്ക് ബോധ്യമാകുന്നുണ്ടങ്കിലും രാഷ്ട്രീയ മുതലെടുപ്പിനായി ഇറങ്ങിയ ഒരു വിഭാഗം കോൺഗ്രസുകാർ ജനങ്ങൾക്ക് യാതൊരു സഹായവും ചെയ്യാതെ സർക്കാർ നടപടികളെ തുരങ്കം വയ്ക്കാൻ കോൺഗ്രസുകാർ കൂത്താട്ടുകുളത്ത് നടത്തുന്ന ശ്രമങ്ങളിൽ സി.പി.ഐ. ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.