bank
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പത്ത് ലക്ഷം രൂപയുടെ ചെക്ക് ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ അസി രജിസ്ട്രാർ സാലിമോൾക്ക് കൈമാറുന്നു.

വൈപ്പിൻ : കൊവിഡ് -19 രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് പത്ത് ലക്ഷം രൂപ നൽകി. ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ ചെക്ക് കൊച്ചി താലൂക്ക് അസി. രജിസ്ട്രാർ സാലിമോൾക്ക് കൈമാറി.