ആലുവ: ജില്ലയിൽ കൊവിഡ് - 19 ചികിത്സയുടെ പ്രധാന കേന്ദ്രമായ ആലുവ ജില്ലാ ആശുപത്രിയിൽ അടിയന്തരമായി ക്രിട്ടിക്കൽ കെയർ യൂണിറ്റ് സജ്ജമാക്കുന്നതിനും എമർജൻസി ഡിപ്പാർട്ട്‌മെന്റ് വികസനത്തിനുമായി ഒരുകോടി രൂപ അൻവർ സാദത്ത് എം.എൽ.എ അസെറ്റ് ഫണ്ടിൽനിന്ന് അനുവദിച്ചു. വെന്റിലേറ്റർ ഉൾപ്പെടെയുള്ള ആധുനിക ഐ.സി.യുവാണ് ആലുവയിൽ സജ്ജമാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.