sbi
എസ്.ബി.ഐ. മൂവാറ്റുപുഴ മേഖല ഓഫീസിലെ സാന്ത്വനം കൂട്ടയ്മയുടെ നേതൃത്വത്തില്‍ നഗരസഭ കമ്മ്യൂണിറ്റി കിച്ചനിലേയ്ക്കുള്ള ഭക്ഷ്യ ധാന്യങ്ങള്‍ റീജ്യണല്‍ മനേജര്‍ ആര്‍.വി.അജിത് കുമാര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന് കൈമാറുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനുകളിൽ ഭക്ഷണം പാകം ചെയ്യുന്നതിന് ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ മൂവാറ്റുപുഴ മേഖല ഓഫീസിലെ ജീവനക്കാരുടെ സോഷ്യൽ സർവീസ് സർക്കിൾ ഗ്രൂപ്പായ സാന്ത്വനം കൂട്ടായ്മയുടെ നേതൃത്വത്തിൽ അരി, പലവ്യഞ്ജനങ്ങൾ ,പച്ചക്കറി അടങ്ങിയ ഭക്ഷ്യ ധാന്യങ്ങൾ നൽകി. എൽദോ എബ്രഹാം എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് ഭക്ഷ്യധാന്യങ്ങൾ നൽകിയത്. എൽദോ എബ്രഹാം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ എസ്.ബി.ഐ മൂവാറ്റുപുഴ റീജ്യണൽ മനേജർ ആർ.വി.അജിത് കുമാർ നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരന് കൈമാറി. വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ്, കൗൺസിലർമാരായ കെ.എ.അബ്ദുൽസലാം, പി.വൈ.നൂറുദ്ദീൻ, ഹെൽത്ത് ഇൻസ്‌പെക്ടർ വിൻസന്റ് വർഗീസ്, ജോർജ് വെട്ടികുഴി എന്നിവർ സംസാരിച്ചു.