പറവൂർ: പട്ടാളം ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. മഹല്ല് പരിധിയിൽ വരുന്ന ജാതി-മത ഭേദമെന്യേ അറുനൂറ് കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. അരി ഉൾപ്പെടെ 17 സാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് വീടുകളിൽ എത്തിച്ചത്. മഹല്ല് പ്രസിഡന്റ് കെ.ബി. കാസിം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എ. നൗഷാദ്, വൈസ് പ്രസിഡന്റ് കെ.കെ. ബഷീർ, ജോയിന്റ് സെക്രട്ടറി ഇ.ജി. ഷിയാസ്ഖാൻ തുടങ്ങിയവർ പങ്കെടുത്തു.