പറവൂർ : നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് ആവശ്യമായ അരിയും പലവ്യഞ്ജനങ്ങളും സാനിറ്റൈസറുകളും നൽകി. ചൂണ്ടാണിക്കാവ് പോഷ് ഷട്ടിലേഴ്സ് ക്ലബ് നൽകിയ വസ്തുക്കൾ രക്ഷാധികാരി ബി. മഹേഷ്, സെക്രട്ടറി ബിജു പാടത്ത്, എസ്. പ്രശാന്ത്, കെ.കെ. സുജീഷ്, ദിലിപ്കുമാർ എന്നിവർ ചേർന്ന് നഗരസഭ ചെയർമാൻ ഡി. രാജ്കുമാറിന് കൈമാറി. സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ പരമേശ്വരൻ, നഗരസഭാ കൗൺസിലർമാരായ ഡെന്നി തോമസ്, ജിൻസി ജിബു തുടങ്ങിയവർ പങ്കെടുത്തു.