ആലുവ: ലോക്ക് ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ ഇന്നലെ 175 കേസുകളിലായി 158 പേരെ അറസ്റ്റ് ചെയ്തു.112 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഇതുവരെ 3988 പേർക്കെതതിരെ റൂറൽ ജില്ലയിൽ കേസെടുത്തിട്ടുണ്ട്. 3824പേരെ അറസ്റ്റ് ചെയ്തു. 2432 വാഹനങ്ങൾ കണ്ടുകെട്ടി.