അങ്കമാലി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ പതിനായിരക്കണക്കിന് സ്റ്റുഡിയോകൾ അടഞ്ഞുകിടക്കുന്നത് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ ജീവിതം ദുരിതപൂർണമാക്കി. സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ മേഖലയിലെ കുടുംബങ്ങൾ ജീവിച്ചിരുന്നത്. ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ച് തുറന്നു പ്രവർത്തിക്കുന്ന വിഭാഗങ്ങളിൽ ആഴ്ചയിൽ 2 ദിവസമെങ്കിലും ഫോട്ടോ, വീഡിയോ അനുബന്ധ സ്ഥാപനങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്നും,ഈ മേഖലയിലുള്ളവർക്ക് അടിയന്തര സഹായം നൽകണമെന്നും ഓൾ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഷാജോ ആലുക്കൽ ആവശ്യപ്പെട്ടു.