പള്ളുരുത്തി: കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ പള്ളുരുത്തി സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ബാങ്ക് പ്രസിഡന്റ് ടി.കെ.വൽസൻ സഹകരണ വകുപ്പ് ജോ. രജിസ്ട്രാർ സുരേഷ് മാധവന് ചെക്ക് കൈമാറി.