നെടുമ്പാശേരി: ലേക്ക് ഡൗണിനിടെ വാറ്റ് ചാരായം വില്പന നടത്തിയ ആൾ എക്‌സൈസ് പിടിയിൽ. പാറക്കടവ് ചെട്ടിക്കുളം ചെറുപറമ്പിൽ ഷൈജു കുമാരൻ (51) ആണ് പിയിലായത്. പാറക്കടവ് ഗ്രാമപഞ്ചായത്തിലെ ചെട്ടികുളത്ത് നിന്നാണ് പിടികൂടിയത്. വില്പന നടത്തുന്നതിനായി ഇയാൾ 20 ലിറ്റർ ചാരായം സൂക്ഷിച്ചിരുന്നു. ഒരു ലിറ്റർ ചാരായത്തിന് ആയിരം രൂപ വീതമാണ് കൈപ്പറ്റിയിരുന്നതെന്ന് എക്സൈസ് പറഞ്ഞു.
അങ്കമാലി എക്‌സൈസൈസ് ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ കെ.എ. പോൾ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.ബി. രാജേഷ്, പി.പി. ഷിവിൻ, ബിനു മാനുവൽ, പി.പി. ഷിവി, സി.എസ്. വിഷ്ണു, സി.ടി. അജയ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.