കൊച്ചി: എറണാകുളം നിയോജക മണ്ഡലത്തിലെ 38 കന്യാസ്ത്രീ മഠങ്ങളിൽ റേഷൻ സാധനങ്ങൾ ലഭിക്കുന്നില്ലെന്ന ടി .ജെ. വിനോദ് എം .എൽ എ യുടെ പരാതിക്ക് പരിഹാരമായി. കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഒരാൾക്ക് അഞ്ചു കിലോ അരിയും അന്തേവാസികളിൽ നാലു പേർക്ക് ഒന്ന് എന്ന രീതിയിൽ അവശ്യ സാധനങ്ങളുടെ കിറ്റും നൽകുന്നതിനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവായി. എം.എൽ.എ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും പരാതി നൽകിയിരുന്നു