ഉദയംപേരൂർ: സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കും ഒറ്റപ്പെട്ടവർക്കും അവശ്യമരുന്നുകൾ സൗജന്യമായി ലഭ്യമാക്കുന്ന പെഡൽ ഫോഴ്‌സ് സൈക്കിൾ കൂട്ടായ്മയുടെ പദ്ധതിയിലെ ആദ്യ സൗജന്യ മെഡിസിൻ കിറ്റ് തച്ചേത്ത് മലയിലെ സുബ്രമണ്യന് നൽകി. പെഡൽ ഫോഴ്‌സ് സ്ഥാപകൻ ജോബി കണ്ടനാട്, കോ ഓഡിനേറ്റർമാരായ സന്തോഷ് ജോസഫ്, പോൾ രാജ്, ആർ. രാഹുൽ എന്നിവരാണ് രംഗത്തുള്ളത്. മരുന്ന് ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ 9847533898