കൊച്ചി:ജില്ലയിൽ ഇന്നലെ 60 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിനായി നിർദേശിച്ചു. വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 23 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് ഒഴിവാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3061ആയി. ഇതിൽ 2907 പേർ ഹൈ റിസ്‌ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും, 154 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.


 ഐസൊലേഷൻ

ആകെ: 3601

വീടുകളിൽ: 3032

ആശുപത്രി: 29

ആശുപത്രി ഡിസ്ചാർജ്: 09

പുതിയതായി എത്തിയവർ: 05

മെഡിക്കൽ കോളേജ്: 18

മൂവാറ്റുപുഴ ജനറൽ ആശുപത്രി: 01

ആലുവ ജില്ലാ ആശുപത്രി:04

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 02

സ്വകാര്യ ആശുപത്രി: 04


കൊവിഡ്

ചികിത്സയിലുള്ളവർ:14

ആരോഗ്യനില തൃപ്‌തികരം

എറണാകുളം സ്വദേശിനിയായ 21 കാരിയുടെ രോഗം ഭേദമായി

 ഇന്നലെ റിസൽട്ട്

ആകെ: 14

പോസിറ്റീവ്: 00

നെഗറ്റീവ്: 14

ലഭിക്കാനുള്ളത്: 149

ഇന്നലെ അയച്ചത്: 54