kh
മുളവൂര്‍ മൗലാന അബ്ദുല്‍ കലാം ആസാദ് ചാരിറ്റബിള്‍ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തില്‍ നടന്ന ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം മുന്‍പഞ്ചായത്ത് പ്രസിഡൻ്റ് കെ.എച്ച്.സിദ്ധീഖ് ട്രസ്റ്റ് മെമ്പര്‍ ബിബിന്‍ ജോസിന് കൈമാറുന്നു

മൂവാറ്റുപുഴ: മുളവൂർ മൗലാന അബ്ദുൽ കലാം ആസാദ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കൊറോണ ബാധയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. മുൻപഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്.സിദ്ധീഖിന്റെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്. ട്രസ്റ്റ് മെമ്പർമാരായ ഷിയാസ് മുണ്ടാടൻ, ഫഹദ് താണേലി, ബിബിൻ ജോസ് എന്നിവർ നേതൃത്വം നൽകി.