cv

കോലഞ്ചേരി: മാമലയിൽ പ്ളാവിൽ ചക്കയിടാനായി കയറുന്നതിനിടെ കാൽവഴുതി വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചെറുകര പുത്തൻവീട്ടിൽ സി.വി ചെറിയാനാണ് (ജോയി -69) മരിച്ചത്. നാലു ദിവസം മുമ്പായിരുന്നു അപകടം. അപകടത്തെ തുടർന്ന് വാരിയെല്ലിന് ഗുരുതരമായ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ (വെള്ളി) 11.30 ന് ക്രിസ്ത്യൻ ബ്രദറൺ സഭയുടെ മാമല സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ മാമ്മൂട്ട് എണ്ണകയ്ക്കാട്ട് കുടുംബാംഗം. മക്കൾ: ഗ്രേസ് (അബുദാബി), ജോയ്സ് (റിയാദ്), ബെറ്റി. മരുമക്കൾ : ഹാരിസൺ ബാബു (അബുദാബി), ബിബിൻ (റിയാദ്).