fish
നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത മത്സ്യം

തൃപ്പൂണിത്തുറ: മത്സ്യ വില്പന കേന്ദ്രങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.നഗരസഭ പ്രദേശത്തെ അഞ്ചു കടകളിൽ നിന്നായി 270 കിലോ മത്സ്യമാണ് പിടിച്ചെടുത്തതു്. കടകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.