കൊച്ചി: കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ അടിയന്തര പ്രാധാന്യമുളള വിവിധ സർവീസുകളുടെ സേവനം കൊച്ചി നഗരവാസികൾക്ക് ലഭ്യമാക്കാൻ നഗരസഭ ഹെൽപ്പ് ഡെസ്‌ക് തുറന്നു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രി, ജില്ല ആശുപത്രി, പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ്, റേഷൻ വിതരണം, ആംബുലൻസ്, സമൂഹ അടുക്കള, ഐ.സി.ഡി.എസ് തുടങ്ങിയ അവശ്യ സർവീസുകളുമായി നഗരവാസികളെ ബന്ധിപ്പിക്കുകയാണ് ഹെൽപ്പ് ഡെസ്‌ക്കിന്റെ ലക്ഷ്യമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു.
വാട്‌സാപ്പോടു കൂടിയ ഫോൺ നമ്പർ: 9495728416, 9495728516.

പി.ഡി. മാർട്ടിൻ അദ്ധ്യക്ഷനായി. ഡെപ്യൂട്ടിമേയർ കെ.ആർ. പ്രേമകുമാർ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗ്രേസി ജോസഫ്, പി.എം. ഹാരിസ്, പ്രതിഭാ അൻസാരി, ജോൺസൺ, പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, ദീപക് ജോയ് തുടങ്ങിയവർ പങ്കെടുത്തു.